K.S.R.T.C all services
തിരുവനന്തപുരം: സര്‍വീസ് പൂര്‍ണ്ണ തോതിലാക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇതിനായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. പഞ്ചിങ് അനുസരിച്ച് ഇനി മുതല്‍ ശമ്പളം കണക്കാക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശവും മാനേജ്മെന്റ് നല്കി.
നേരത്തെ അയ്യായിരത്തിനു മുകളില്‍ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്.ടി.സിക്ക് കഴിഞ്ഞ മാസം മൂവായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്താനായത്.
ലോക് ഡൗണ്‍ കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതോടെ പഴയ രീതിയില്‍ സര്‍വീസ് നടത്താനൊരുങ്ങുകയാണ് കെ.എസ്.ആര്.ടി.സി.
Keywords: K.S.R.T.C, All services, Ready, Covid
COMMENTS