K.P Anilkumar quits from congress
തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. ഡി.സി.സി പുന:സംഘടനയ്ക്ക് ശേഷം പരസ്യ പ്രതികരണം നടത്തിയതിന് അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതില്‍ അനില്‍ കുമാര്‍ നല്‍കിയ വിശദീകരണം പാര്‍ട്ടി തള്ളിയിരുന്നു. ഇതോടെ പുറത്താക്കല്‍ നടപടി ഉണ്ടായേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് രാജി. വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നുമാണ് അനില്‍കുമാര്‍ വ്യക്തമാക്കിയത്.
രാജി പ്രഖ്യാപിച്ച ഉടന്‍ തന്നെ എ.കെ.ജി സെന്ററിലെത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സി.പി.എം പ്രവേശനം ഉറപ്പാക്കിയശേഷമാണ് അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.
COMMENTS