Kerala will oppose GST in petrol price
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്ര തീരുമാനത്തില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച് കേരളം. ഇതിനെതിരെ ഇതര സംസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു നീങ്ങന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതു സംബന്ധിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി.
ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് മാത്രം ഇന്ധനവില കുറയില്ലെന്നും കേന്ദ്രം സെസ് പിരിക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ വില കുറയൂയെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ വരുമാനം കുറയുമെന്നും ഈ വഴിക്ക് സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടിയില്‍ നിന്ന് 6,000 കോടി കേന്ദ്രത്തിന് നല്‍കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നാളെ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര തീരുമാനത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
Keywords: Kerala, GST, petrol price, Central government
COMMENTS