The Kerala Health Department has released the route map of the child who died due to the NIPAH virus
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ് പുറത്തിറക്കി. ഇതോടെ കുട്ടിയുമായി അടുത്തി ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഇടപഴകിയിരിക്കാന് സാദ്ധ്യതയുള്ളവര്ക്കു മുന്‍കരുതലെടുക്കാനും എളുപ്പമായി.
ഓഗസ്റ്റ് 27 ന് വൈകിട്ട് അയല്പക്കത്തെ കുട്ടികള്‍ക്കൊപ്പം കുട്ടി കളിക്കാന്‍ പോയി. 28 ന് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. 29 ന് എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് ക്ലിനിക്കില്‍ ഓട്ടോറിക്ഷയില്‍ പോയി. 30 ന് വീട്ടില്‍. ഓഗസ്റ്റ് 31 ന് കുട്ടിയെ മുക്കത്തെ ഇ എം എസ് ആശുപത്രിയില്‍ കാണിക്കുന്നതിനായി കൊണ്ടുപോയി.
ഇ എം എസ് ആശുപത്രിയില്‍ നിന്ന് ഓമശേരി ശാന്തി ആശുപത്രിയിലേക്കു പോയി. അതേ ദിവസം തന്നെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഈ മാസം ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുട്ടിയെ മാറ്റി.
ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തി. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രം തിരക്കിട്ട് ദൗത്യസംഘത്തെ കോഴിക്കോട്ടേയ്ക്ക് അയയ്ക്കുകയായിരുന്നു. സംഘം പ്രദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഇവിടെയുള്ള ഒരു റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് ഏതാനും ദിവസം മുമ്പ് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി പറയുന്നുണ്ട്. ഇത് നിപ ബാധക്ക് കാരണമായോ എന്നും സംഘം പരിശോധിക്കുന്നുണ്ട.
COMMENTS