The Met Office has warned that Cyclone Gulab will make landfall between Visakhapatnam and Gopalpur on Sunday. Kerala is likely to receive heavy rains
തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരതൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതിനെ തുടര്‍ന്ന് ആന്ധ്ര-ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമായേക്കുമെന്നു മുന്നറിയിപ്പില്‍ പറയുന്നു.
Immediately vacate POK, India says in reply to Pakistan PM Imran Khan's UN General Assembly address
കേരളത്തില്‍ ഞായാറാഴ്ച രാവിലെ വരെ മഴയ്ക്കു സാദ്ധ്യതയുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. സെപ്റ്റംബര്‍ 27 മുതല്‍ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
COMMENTS