Kerala high court about Marakkar release
കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി.
മരയ്ക്കാര്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണിതെന്നു കാട്ടി മുഫീദ അരാഫത്ത് മരയ്ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
കോഴിക്കോട് സാമൂതിരിയുടെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ ആസ്പദമാക്കി സിംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
സിനിമയുടെ ടീസറില്‍ മരയ്ക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു മനസ്സിലായെന്നും അതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
Keywords: High court, Marakkar release, Central government
COMMENTS