Kannur university syllabus issues
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ സിലബസിനെതിരെ കടുത്ത പ്രതിഷേധം. സിലബസില്‍ ഗാന്ധിയെയും നെഹ്‌റുവിനെയും അപ്രസക്തരാക്കി ഗോള്‍വാക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
സിലബസ് പിന്‍വലിക്കണണെന്നാവശ്യപ്പെട്ട് സര്‍വകലാശാല ആസ്ഥാനത്ത് കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും ഉപരോധവും നടന്നു. വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസവും കെ.എസ്.യു പ്രതിഷേധിച്ചിരുന്നു.
സിലബസില്‍ തീവ്ര ഹിന്ദുനേതാക്കളുടെ ആശയങ്ങള്‍ പാഠ്യവിഷയമാക്കിയതിനെതിരെയാണ് പ്രതിഷേധം. എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ തീംസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറില്‍ വി.ഡി സവര്‍ക്കറുടെ ഹിന്ദുത്വ ആശയവും ഗോള്‍വാക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സും ഇടംപിടിച്ചതാണ് വിവാദമായത്.
Keywords: Kannur university, Syllabus, K.S.U
COMMENTS