India came out on top in the series, beating England by 157 runs
സ്‌കോര്‍ ഇന്ത്യ 191, 466 * ഇംഗ്‌ളണ്ട് 290, 210
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 368 റണ്‍സായിരുന്നു. തുടക്കത്തില്‍ നന്നായി പൊരുതിക്കളിച്ച ഇംഗ്‌ളണ്ട് ഒരുവേള ജയം എത്തിപ്പിടിക്കുമെന്നു വരെ തോന്നലുണ്ടാക്കിയിരുന്നു.
ഓപ്പണര്‍മാരില്‍ റോയ് ജോസഫ് ബേണ്‍സ് 125 പന്തില്‍ 50 റണ്‍സെടുത്തു. കൂട്ടാളിയാ ഹസീബ് ഹമീദ് 193 പന്തില്‍ 63 റണ്‍സ് നേടി. ഇരുവരും വീണതോടെ കളി പതിയെ ഇന്ത്യയുടെ കൈയിലേക്കു വരികയായിരുന്നു. പിന്നീട് 78 പന്തില്‍ 36 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ഡേവിഡ് മലാന്‍ (5), ഒലി പോപ് (2), ജോണി ബെയര്‍ സ്‌റ്റോ (0), മൊയീന്‍ അലി (0), ക്രിസ് വോക്‌സ് (18) ക്രെയ്ഗ് ഓവര്‍ടണ്‍ (10), ഒലി റോബിന്‍സണ്‍ (10), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (2) എന്നിങ്ങനെയാണ് ഇംഗ്‌ളീഷ് നിരയുടെ സംഭാവന.
രണ്ടാം ഇന്നിംഗ്‌സില്‍ ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് വിക്കറ്റൊന്നു നേടാനായില്ല.
Summary: India came out on top in the series, beating England by 157 runs. England needed 368 runs to win the second innings. England, who had fought well in the beginning, seemed to be on the verge of victory.
COMMENTS