In Kerala, 23,260 people have been diagnosed with the Covid-19 virus today. 131 Covid deaths were confirmed today.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 131 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 20,388 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പുറത്തുവിട്ടിട്ടില്ല.
രോഗികള്‍
തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍കോട് 330.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോഎട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളുണ്ട്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.
5,37,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,11,461 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,362 പേര്‍ ആശുപത്രികളിലുമാണ്. 1899 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,88,926 കോവിഡ് കേസുകളില്‍, 12.8 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ ആണുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 21,983 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 998 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 1,88,926 പേരാണ് ചികിത്സയിലുള്ളത്. 42,56,697 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-20,388
തിരുവനന്തപുരം 1978, കൊല്ലം 1204, പത്തനംതിട്ട 686, ആലപ്പുഴ 1404, കോട്ടയം 1400, ഇടുക്കി 623, എറണാകുളം 2202, തൃശൂര്‍ 2928, പാലക്കാട് 1526, മലപ്പുറം 1864, കോഴിക്കോട് 2192, വയനാട് 663, കണ്ണൂര്‍ 1336, കാസര്‍കോട് 382.
Summary: In Kerala, 23,260 people have been diagnosed with the Covid-19 virus today. 131 Covid deaths were confirmed today. This brings the total death toll to 23,296. 1,28,817 samples were tested in 24 hours. A total of 20,388 patients were cured. Today's test positivity rate has not been released.
COMMENTS