The state government has decided to open higher education institutions in Kerala from October 4. Chief Minister Pinarayi Vijayan said
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലു മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആയിരിക്കും പ്രവേശനത്തിന് അനുവദിച്ചത്. ആരും കാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും ഇപ്പോള്‍ തന്നെ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 ന് മുകളില്‍ പ്രായമുള്ളവരുടെ പരിശീലന സ്ഥാപനങ്ങള്‍ തുറക്കാനും അനുമതിയായി.
ഇവിടെയും ഒരുഡോസ് വാക്സിനെങ്കിലും സ്വീകരിച്ച അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മാത്രമേ പ്രവേശനത്തിന് അനുവദിക്കൂ. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍.
ഇതിനിടെ, കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രി നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക് ഡൗണും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെയായിരുന്നു കര്‍ഫ്യൂ.
COMMENTS