High court is about Bevco liquor shop
കൊച്ചി: ബെവ്‌കോ മദ്യശാലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും വീഴ്ചയുണ്ടായല്‍ ഉത്തരം പറയണമെന്നും ഹൈക്കോടതി. മദ്യശാലകളിലെ തിരക്ക് പരിഗണിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്നും ബാക്കിയുള്ളവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ബെവ്‌കോ ഹൈക്കോടതിയെ അറിയിച്ചു.
Keywords: High court, Bevco, Treated like cattle, Case
COMMENTS