nipah virus
കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പേര് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും പ്രത്യേക പരിശീലനം ഇന്നു മുതല്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
20 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണെന്നും ഇതില്‍ ഏഴുപേരുടെ സാമ്പിളുകള്‍ പൂനയിലേക്ക് അയച്ചുവെന്നും ബാക്കിയുള്ളവരുടെ പ്രാഥമിക പരിശോധന കോഴിക്കോട്ട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിപ്പ വ്യാപനം തടയാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Nipah virus, Kozhikode, Health minister
COMMENTS