G.Venugopal's birthday wishes for Manju Warrier
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ ജന്മദിനത്തില്‍ ഗായകന്‍ ജി.വേണുഗോപാല്‍ ആശംസകള്‍ നേര്‍ന്നത് ശ്രദ്ധേയമാകുന്നു. മഞ്ജുവിന്റെ സംഭവബഹുലമായ ജീവിതയാത്രയ്ക്ക് അദ്ദേഹം എല്ലാ നന്മകളും നേര്‍ന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവും കഴിഞ്ഞ കാലത്തെക്കാള്‍ സിനിമയും നൃത്തവും കൈപ്പിടിയിലൊതുക്കിയതിനെക്കുറിച്ചുമാണ് വേണുഗോപാല്‍ പറയുന്നത്.
തിരിച്ചുവരവില്‍ ഇരുപതു വയസ്സുകാരിയെക്കാള്‍ ശക്തമായ പ്രകടനമാണ് മഞ്ജു കാഴ്ചവച്ചതെന്നും അസാധാരണമായ ധൈര്യവും ദിശാബോധവും തന്ത്രവും ഒക്കെ ഒത്തിണങ്ങിയ ഒരു സ്ത്രീയെയാണ് താന്‍ അവരില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അനേകം അടിച്ചമര്‍ത്തപ്പെട്ട കഴിവുള്ള സ്ത്രീകളുടെ പ്രതിനിധിയായി മാറുന്ന മഞ്ജുവിനെയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Keywords: birthday wishes, G.Venugopal, Manju Warrier
COMMENTS