Ganga seized from Kottayam
കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തു. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെയാണ് ജില്ലാ പൊലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ട്രെയിനില്‍ കഞ്ചാവ് എത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.
നാലു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മണം പുറത്തുവരാത്ത രീതിയില്‍ നിരവധി കവറുകളിലായി പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷന്‍ പരിസരത്ത് മഫ്തിയിലായിരുന്ന പൊലീസ് മൂന്നംഗ സംഘത്തെ സംശയം തോന്നിയപ്പോള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.
Keywords: Ganga, Kottayam, Police, Train
COMMENTS