Film critics award
തിരുവനന്തപുരം: 45 -ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് ഏറ്റവും മികച്ച ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍, ചിത്രം `എന്നിവര്‍'. മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ബിജുമേനോനും ചേര്‍ന്ന് പങ്കിട്ടു.
ചിത്രം അയ്യപ്പനും കോശിയും. മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭിലക്ഷ്മിയും സംയുക്ത മേനോനും ചേര്‍ന്ന് പങ്കിട്ടു. സുരഭിലക്ഷ്മി (ജ്വാലാമുഖി), സംയുക്ത മേനോന്‍ (വൂള്‍ഫ്, ആണും പെണ്ണും).
സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കെ.ജി ജോര്‍ജിന് ചലച്ചിത്ര രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിന് മാമുക്കോയ, ബിന്ദു പണിക്കര്‍, സായി കുമാര്‍ എന്നിവര്‍ അര്‍ഹരായി.
സിനിമാ രംഗത്ത് 40 വര്‍ഷം പിന്നിടുന്ന സംവിധായകന്‍ കെ.ഹരികുമാര്‍ ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡിന് അര്‍ഹനായി.
Keywords: Film critics award, Great Indian kitchen, 2020
COMMENTS