Fee for Sabarimala virtual queue
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാനുള്ള തീരുമാനവുമായി ദേവസ്വംബോര്‍ഡ്. ദര്‍ശനം കഴിഞ്ഞ് പണം ഓണ്‍ലൈനായി തിരികെ നല്‍കുന്ന രീതിയിലുള്ള സംവിധാനമാണ് ആലോചിക്കുന്നത്.
അതേസമയം ബുക്ക് ചെയ്തിട്ട് ദര്‍ശനം നടത്താത്തവര്‍ക്ക് പണം നഷ്ടമാകുന്ന രീതിയിലാണ് സംവിധാനം. ഈ പണം ദേവസ്വം ബോര്‍ഡിന്റെ ഫണ്ടിലേക്ക് മാറും. അടുത്ത മണ്ഡലകാലം മുതല്‍ ഈ രീതി നിലവില്‍ വരും.
ബുക്ക് ചെയ്തിട്ട് എത്താത്ത തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ദേവസ്വം ബോര്‍ഡിനെ ഈ തീരുമാനത്തിലെത്തിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് ബുക്ക് ചെയ്ത 6000 ല്‍ അധികം പേര്‍ ദര്‍ശനത്തിനെത്തിയിരുന്നില്ല.
ബുക്ക് ചെയ്ത് വരണമെന്നറിയാത്തവര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി. ഈ തീരുമാനം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് അംഗീകാരം നേടണം.
Keywords: Sabarimala, Virtual queue, Fee
COMMENTS