Drishyam remake also in Indonesian language
കൊച്ചി: മോഹന്‍ലാല്‍ - ജീത്തു ജോസഫ് ബ്ലോക്ബസ്റ്റര്‍ ചിത്രം ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്കും റീമേക്കിനൊരുങ്ങുന്നു. ഇതോടെ ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതിയും ദൃശ്യം സ്വന്തമാക്കി.
2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ചിത്രം പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.
ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2വും വന്‍ വിജയമായിരുന്നു. ഇതിന്റെ റീമേക്കുകള്‍ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമായി ഒരുങ്ങുകയാണ്.
Keywords: Drishyam, remake, Indonesian language


COMMENTS