Director K.P Pilla passes away
തിരുവനന്തപുരം: സിനിമാ, നാടക സംവിധായകനും നടനുമായ കെ.പി പിള്ള (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1970 ല്‍ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയില്‍ സഹസംവിധായകനായാണ് സിനിമാരംഗത്ത് എത്തിയത്.
തുടര്‍ന്ന് പ്രിയ, മയിലാടും കുന്ന്, ഇന്‍ക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി. നഗരം സാഗരം, വൃന്ദാവനം, അഷ്ടമുടിക്കായല്‍, കതിര്‍മണ്ഡപം, പാതിരാ സൂര്യന്‍, പ്രിയസഖി രാധ തുടങ്ങിയ സിനിമകളുടെ സംവിധാനം ചെയ്തു. നാടക നടനായും സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Director K.P Pilla passes away
COMMENTS