Annie Raja against Kerala police
തിരുവനന്തപുരം: കേരള പൊലീസിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് സി.പി.ഐ ദേശീയ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് സേനയില്‍ നിന്നുണ്ടായ ഇടപെടല്‍ ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ആനി രാജ വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്ന തരത്തില്‍ പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചുവെന്നും അവര്‍ വ്യക്തമാക്കി. പൊലീസിന്റെ അനാസ്ഥ മൂലം സംസ്ഥാനത്ത് മരണങ്ങള്‍ വരെ ഉണ്ടാകുന്നുണ്ടെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ പ്രത്യേക അജണ്ട വച്ചാണ് പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
keywords: CPI leader Annie Raja, Kerala police, Government
COMMENTS