Covid restrictions in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് രാത്രികാല കര്‍ഫ്യൂ ആവശ്യമില്ലെന്ന് സര്‍ക്കാരിന് വിദഗ്ദ്ധസമിതി നിര്‍ദ്ദേശം. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും സമിതി നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് വിദഗ്ദ്ധസമിതി നിര്‍ദ്ദേശം.
ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും പ്രൈമറി സ്കൂളുകള്‍ തുറക്കാമെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും വാക്സിനേഷന് പ്രവര്‍ത്തനം കാര്യക്ഷമമായതിനാല്‍ ഉടന്‍ തന്നെ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നും സമിതി അറിയിച്ചു.
Keywords: Covid restrictions, Kerala, Experts
COMMENTS