The Central government has told the Supreme Court that the families of those dying of Covid 19 will be given an ex-gratia of Rs 50,000 each from state
അഭിനന്ദ്
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ ദുരന്ത നിരവാരണ നിധിയില്‍ നിന്ന് 50,000 രൂപ വീതം എക്സ് ഗ്രേഷ്യ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഇതിനകം സംഭവിച്ച മരണങ്ങള്‍ക്ക് മാത്രമല്ല, ഭാവിയില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും തുക കേന്ദ്രം അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകളില്‍ നിന്നുള്ള തുക ജില്ലാ ദുരന്തനിവാരണ അതോറിറ്റി വഴിയോ ജില്ലാ ഭരണകൂടങ്ങള്‍ വഴിയോ കൈമാറുമെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2020 ജനുവരിയില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യയില്‍ 4.45 ലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ കോവിഡില്‍ അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ (ഒരു കുടുംബത്തിന് നാലു ലക്ഷം രൂപ), മധ്യപ്രദേശ് (ഒരു ലക്ഷം രൂപ), ഡല്‍ഹി (50,000 രൂപ) എന്നിങ്ങനെയാണ് നല്കുന്നത്.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണകാരണം കോവിഡ് -19 ആയി സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മരണകാരണം സാക്ഷ്യപ്പെടുത്തുന്നതുള്‍പ്പെടെ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഫോമില്‍ ക്‌ളെയിമിനായി അപേക്ഷിക്കാം. ക്ലെയിം, പരിശോധന, അനുമതി, വിതരണം എന്നിവ ലളിതവും സുതാര്യവും ജനസൗഹൃദപരവുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉറപ്പാക്കും.
Schools in Kerala to re-open in staggered manner from November 1, says CM
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ എല്ലാ ക്ലെയിമുകളും തീര്‍പ്പാക്കണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ നടപടിക്രമങ്ങളിലൂടെയായിരിക്കും തുക വിതരണം ചെയ്യുക.
പരാതികള്‍ ഉണ്ടെങ്കില്‍, അഡിഷണല്‍ ജില്ലാ കളക്ടര്‍, ചീഫ് ഓഫീസര്‍ ഒഫ് ഹെല്‍ത്ത്, അഡിഷണല്‍ ചീഫ് ഓഫീസര്‍ ഒഫ് ഹെല്‍ത്ത്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിസിന്‍ മേധാവി, ഒരു വിഷയ വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന ജില്ലാതല സമിതികള്‍ പരിശോധിച്ചു തീര്‍പ്പ് കല്പിക്കണം. വസ്തുതകള്‍ പരിശോധിച്ച ശേഷം, ഭേദഗതി വരുത്തിയ ഔ്യോഗിക രേഖകള്‍ നല്‍കുന്നത് ഉള്‍പ്പെടെ ആവശ്യമായ പരിഹാര നടപടികള്‍ സമിതി നിര്‍ദ്ദേശിക്കും.
കമ്മിറ്റിയുടെ തീരുമാനം അവകാശക്ക് അനുകൂലമല്ലെങ്കില്‍, അതിനുള്ള വ്യക്തമായ കാരണം രേഖപ്പെടുത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്കണമെന്ന് ജൂണില്‍ സുപ്രീം കോടതി വിധിക്കുകയും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തുക തീരുമാനിക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനും ആറ് ആഴ്ച സമയവും നല്‍കിയിരുന്നു.
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകളില്‍ മരണത്തിന്റെ തീയതിയും കാരണവും ഉള്‍പ്പെടുത്തണമെന്നും കുടുംബം പരാതിപ്പെട്ടാല്‍ തിരുത്തല്‍ വരുത്തി നല്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Summary: The Central government has told the Supreme Court that the families of those dying of Covid 19 will be given an ex-gratia of Rs 50,000 each from the state government's disaster relief fund.
COMMENTS