The Covid-19 virus has been confirmed in 26,701 people in the state today. So far a total of 3,23,90,313 samples have been tested
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 74 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി. ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്.
രോഗികള്‍
കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍കോട് 380.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ഇതില്‍ 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലും 81 എണ്ണം നഗര പ്രദേശങ്ങളിലുമാണ്.
സമ്പര്‍ക്ക രോഗികള്‍
കോഴിക്കോട് 3304, തൃശൂര്‍ 3195, എറണാകുളം 2887, മലപ്പുറം 2514, പാലക്കാട് 1696, കൊല്ലം 2359, തിരുവനന്തപുരം 1988, കോട്ടയം 1565, ആലപ്പുഴ 1620, കണ്ണൂര്‍ 1278, ഇടുക്കി 987, പത്തനംതിട്ട 939, വയനാട് 780, കാസര്‍കോട് 369.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 25,481 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1046 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-78
കണ്ണൂര്‍ 16, പാലക്കാട് 12, വയനാട് 11, കൊല്ലം 8, കാസര്‍കോട് 7, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം 3, തൃശൂര്‍ 3, മലപ്പുറം 3, കോഴിക്കോട് 3, ഇടുക്കി 2, ആലപ്പുഴ 1.
2,47,791 പേരാണ് ചികിത്സയിലുള്ളത്. 39,37,996 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,24,301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,91,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,240 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2604 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-28,900
തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട് 2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസര്‍കോട് 597.
COMMENTS