Covid-19 has been confirmed for 32,097 people in Kerala today. 1,74,307 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. 188 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി. ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍കോട് 555.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ഇതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
സമ്പര്‍ക്ക രോഗികള്‍
തൃശൂര്‍ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂര്‍ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസര്‍കോട് 547.
ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 30,456 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1441 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗമുക്തി നേടിയവര്‍-21,634
തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂര്‍ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂര്‍ 1855, കാസര്‍കോട് 331.
2,40,186 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 38,60,248 പേര്‍ കോവിഡില്‍ നിന്നു മുക്തി നേടി. 5,68,087 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,34,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,282 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3112 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-98
പാലക്കാട് 15, കണ്ണൂര്‍ 15, കൊല്ലം 14, വയനാട് 14, പത്തനംതിട്ട 13, കാസര്‍കോട് 7, കോട്ടയം 6, എറണാകുളം 6, തൃശൂര്‍ 3, ആലപ്പുഴ 2, കോഴിക്കോട് 2, മലപ്പുറം 1.
COMMENTS