കോഴിക്കോട് എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി ...
കോഴിക്കോട് എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു.
പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സഹകരണ ബാങ്കുകളിലെ ക്രമക്കേട് ഇ ഡി അന്വേഷിച്ചാല്‍ സിപിഎമ്മും സര്‍ക്കാരും കുടുങ്ങും. ഈ സാഹചര്യത്തിലാണ് ജലീലിനെ വിളിപ്പിച്ചത്. ഇ ഡി അന്വേഷണമെന്ന ആവശ്യം പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. കന്ദ്ര ഏജന്‍സികള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടാനുള്ള അവസരം ഒരുക്കുന്നതാണ് ജലീലിന്റെ പ്രസ്താവന. ഇക്കാര്യത്തിലുള്ള നീരസം മുഖ്യമന്ത്രി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി വിളിപ്പിച്ചതോടെ ജലീലും ചുവടുമാറ്റി. ഇ ഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
പി കെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള പോരാട്ടം തുടരുമെന്നു മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.
2006 ല്‍ ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണിത്. എ ആര്‍ നഗര്‍ പൂരം വെടിക്കെട്ട് അധികം വൈകാതെ കാരത്തോട്ട് തുടങ്ങുമെന്നും കെ ടി ജലീല്‍ ഫേസ് ബുക്ക പേജില്‍ പറയുന്നു.
ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് :
ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ''ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ'' എന്ന വരികള്‍ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും.
COMMENTS