Chief Justice of India NV Ramana has ordered strict security in the courtrooms in the wake of the shooting death of four people by mafia gangs
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ കോടതി മുറിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ നാല് പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോടതി മുറികളില്‍ കര്‍ശന സുരക്ഷയ്ക്ക് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉത്തരവിട്ടു.
ഗുണ്ടാത്തലവന് ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണ കാരണം. തിഹാര്‍ ജയിലിലായിരുന്ന ജിതേന്ദ്ര ഗോഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വിവരം അറിഞ്ഞ് അഭിഭാഷകരുടെ വേഷത്തിലെത്തിയ എതിര് സംഘാംഗങ്ങള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമികളെ പൊലീസ് നേരിട്ടു. ഈ ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെയും പൊലീസ് വധിച്ചു. കോടതി മുറിയില്‍ 40 റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം.
ഡല്‍ഹി ചീഫ് ജസ്റ്റിസ് എന്‍ വി പട്ടേലിനെ ഫോണില്‍ വിളിച്ച ജസ്റ്റിസ് എന്‍ വി രമണ, അഭിഭാഷകരുമായും പൊലീസുമായും കൂടിയാലോചിച്ച് കോടതികളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.
COMMENTS