Central government amazon bribe charge
ന്യൂഡല്‍ഹി: ആമസോണിലെ കൈക്കൂലി ആരോപണം അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആമസോണ്‍ ലീഗല്‍ ഫീസായി നല്‍കിയ തുകയില്‍ നിന്ന് നിയമകാര്യപ്രതിനിധികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയാണ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
നേരത്തെ കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് പേരു വെളിപ്പെടുത്താതെയുള്ള പരാതി ആമസോണിന് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
Keywords: Amazon, Central government, bribe charge
COMMENTS