Women for NDA exams
ന്യൂഡല്‍ഹി: സൈനിക വിഭാഗങ്ങളിലെ ലിംഗവിവേചനം ഒഴിവാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും നേവല്‍ അക്കാദമിയിലും ഇനി മുതല്‍ വനിതകള്‍ക്കും പ്രവേശനം നല്‍കും.
ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തീരുമാനം സ്വാഗതംചെയ്ത കോടതി ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഈ അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് ബുദ്ധിമുട്ടുള്ളതായും സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതംചെയ്ത കോടതി ഇതിനായി സമയം അനുവദിച്ചു.
നേരത്തെ വനിതകള്‍ക്ക് സൈനിക അക്കാദമികളില്‍ പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന ഹര്‍ജി പരിഗണിച്ച കോടതി അവര്‍ക്ക് പരീക്ഷ എഴുതാമെന്ന ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് സെപ്തംബര്‍ 5 ലെ പരീക്ഷ നവംബര്‍ പതിന്നാലിലേക്ക് മാറ്റിയിരുന്നു.
COMMENTS