Case against P.K Navas
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ ലൈംഗികാതിക്ഷേപ പരാതിയില്‍ അറസ്റ്റ് ചെയ്തു. ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിനായി ഹാജരായ നവാസിനെ ഒരു മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐപിസി 354 വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. അതേസമയം സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. നവാസിന്റെ അറസ്റ്റ് മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ ഇയാള്‍ക്കെതിരെ ഹരിത മുസ്ലിം ലീഗില്‍ പരാതി ലഭിച്ചിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തിരുന്നില്ല.
Keywords: Case, P.K Navas, Haritha
COMMENTS