Case against N.Prasanth M.L.A
കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശം പരാമര്‍ശം നടത്തിയ സംഭവത്തിയില്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പില്‍ അശ്ലീല ചുവയുള്ള സ്റ്റിക്കറുകള്‍ മറുപടിയായി അയച്ചതിനാണ് കേസ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നേരത്തെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും നിയമോപദേശം തേടുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നതായിരുന്നു നിയമോപദേശം. ഇതേതുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: N.Prasanth M.L.A, Case, Media, Police
COMMENTS