Case against K.Surendran
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഇതു സംബന്ധിച്ച് കെ.സുരേന്ദ്രന് നോട്ടീസ് നല്‍കി.
മഞ്ചേശ്വരത്ത സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസിലാണ് നടപടി. കേസില്‍ അന്വേഷണം ഇഴയുന്നുയെന്ന് വ്യാപക പരാതി ഉണ്ടായിരുന്നു.
നേരത്തെ ഇതു സംബന്ധിച്ച് സാക്ഷികളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സുന്ദരയില്‍ നിന്ന് കോഴപ്പണമായ രണ്ടു ലക്ഷം രൂപയും മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
keywords: K.Surendran, Manjeswaram election, K.Sundara, Crime branch


COMMENTS