Case against actress Kangana Ranaut
മുംബൈ: കവി ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണൗത്ത് കോടതിയില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി നടി ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി അസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 20 ന് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.
ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി കങ്കണ കോടതിയില്‍ പരാതി നല്‍കി. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്‌പ്പെട്ടതിനാല്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും നടി ആവശ്യപ്പെട്ടു.
നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ കങ്കണ നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളിയിരുന്നു.
Keywords: Kangana Ranaut, Javed Akthar, Court, Arrest Warrant
 

 
							     
							     
							     
							    
 
 
 
 
 
COMMENTS