Bharat Bandh - LDF support
തിരുവനന്തപുരം: കര്‍ഷകസംഘടനകള്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു മുന്നണി നേതൃയോഗം. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടതു പാര്‍ട്ടികളും മോട്ടോര്‍വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരും അടക്കം നൂറിലേറെ സംഘടനകള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. ഇടതുമുന്നണി നേതൃയോഗവും പിന്തുണ അറിയിച്ചതോടെ തിങ്കളാഴ്ച ഹര്‍ത്താല്‍ സമാനമാകും. പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം യോഗത്തില്‍ ചര്‍ച്ചചെയ്തില്ല.
സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്ന യാതൊന്നും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനം എന്നിവ വീതംവയ്ക്കുന്നതു സംബന്ധിച്ച് ഉടന്‍ ചര്‍ച്ച തുടങ്ങാനും യോഗത്തില്‍ തീരുമാനമായി.
Keywords: Bharat Bandh, Support, LDF, 27th
COMMENTS