Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഭാരത് ബന്ദ്: പല കേന്ദ്രങ്ങളിലും പ്രതിഷേധം, രാജ്യത്ത് ജനജീവിതത്തെ ബാധിച്ചു

The 'Bharat Bandh' called by the farmers' organizations demanding the repeal of the three agrarian laws that give power to the private sector


അഭിനന്ദ്

ന്യൂഡല്‍ഹി: കാര്‍ഷിക മേഖല ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത 'ഭാരത് ബന്ദ്' രാജ്യത്ത് ജനജീവിതത്തെ സാരമായി ബാധിച്ചു. 

40ലധികം കര്‍ഷക യൂണിയനുകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച  ഇന്ന് രാവിലെ ആറു മണി മുതല്‍ നാലു മണി വരെയാണ് പ്രതിഷേധത്തിന് ആഹ്വാനം നല്കിയിട്ടുള്ളത്. 

ദേശീയപാതകളിലെ ചില ഭാഗങ്ങളില്‍ സഞ്ചാരം അനുവദിക്കില്ലെന്ന് സംഘം പറഞ്ഞിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് രാവിലെ, ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേ ഗാസിപൂര്‍ പ്രതിഷേധ സ്ഥലത്തിന് സമീപം തടഞ്ഞു. ഇത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.

തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഡല്‍ഹി പൊലീസും അര്‍ദ്ധ സൈനിക ജവാന്മാരും നിയന്ത്രണത്തിലാക്കിയതിനാല്‍ ഗുഡ്ഗാവ്, നോയിഡ എന്നിവയുമായുള്ള ഡല്‍ഹി അതിര്‍ത്തികളില്‍ വലിയ ഗതാഗതക്കുരുക്കാണ്.

സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ, മറ്റ് സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ രാജ്യത്തുടനീളം അടച്ചിടുമെന്ന് എസ്‌കെഎം അറിയിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങളെ ബാധിക്കില്ലെന്ന് പ്രകടനക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷകളും ടാക്‌സികളും ഡല്‍ഹിയില്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നു, കടകള്‍ തുറന്നിട്ടുണ്ട്.

പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയും കര്‍ഷകര്‍ തടഞ്ഞു. ഗതാഗതക്കുരുക്ക് നേരിടാന്‍ തയ്യാറാകണമെന്ന് ഹരിയാന പൊലീസ് ഞായറാഴ്ച ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കിയിരുന്നു.

ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും സംസ്ഥാന ഘടക മേധാവികളോടും മുന്നണി സംഘടന മേധാവികളോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനപരമായ ഭാരത് ബന്ദിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. 

പഞ്ചാബില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ശരിയും തെറ്റും തമ്മിലുള്ള യുദ്ധത്തില്‍, നിഷ്പക്ഷത പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് സിദ്ദു ട്വീറ്റ് ചെയ്തത്.

സമാധാനപരമായ 'ഭാരത് ബന്ദിന്' പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി പറഞ്ഞു. 

കര്‍ഷകര്‍ പത്തു വര്‍ഷത്തേക്ക് പ്രതിഷേധിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ 'കറുത്ത' നിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത് പറഞ്ഞു.

ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡല്‍ഹി പൊലീസ് പട്രോളിംഗ് ഊര്‍ജ്ജിതമാക്കി. അധിക ഉദ്യോഗസ്ഥരെ റോഡുകളില്‍ വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്റെ അതിര്‍ത്തിയിലുള്ള മൂന്ന് പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒരു പ്രതിഷേധക്കാരനെയും ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Kerala one of top 20 global ecosystems in affordable talent as per GSER 2021: KSUM

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഡല്‍ഹിയിലെ സംസ്ഥാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുകയാണ്. മിനിമം താങ്ങുവില ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം.

കേന്ദ്രം ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. കര്‍ഷകരുമായി വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം. കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കുന്ന ചില വ്യവസ്ഥകള്‍ കാരണം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് കേന്ദ്രം വാദിക്കുന്നു. എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും കര്‍ഷകര്‍ ഒരുക്കമല്ല.

Summary: The 'Bharat Bandh' called by the farmers' organizations demanding the repeal of the three agrarian laws that give power to the private sector to take over the agricultural sector has seriously affected the lives of the people in the country. The Samyukta Kisan Morcha, a coalition of more than 40 farmers' unions, has called for a protest from 6 am to 4 pm today.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഭാരത് ബന്ദ്: പല കേന്ദ്രങ്ങളിലും പ്രതിഷേധം, രാജ്യത്ത് ജനജീവിതത്തെ ബാധിച്ചു
ഭാരത് ബന്ദ്: പല കേന്ദ്രങ്ങളിലും പ്രതിഷേധം, രാജ്യത്ത് ജനജീവിതത്തെ ബാധിച്ചു
The 'Bharat Bandh' called by the farmers' organizations demanding the repeal of the three agrarian laws that give power to the private sector
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixs6OupaXyH9ZM1reiQ7xAqJsxcZiLv4EgmdgUlEKRLErJujxZBg8jfICLYFBdal1AOIADUhSUSXibkmbqhB0uRT1MeUAOMwXZLoAmFS-bk6C8gztZ2hD97acvSbUjCOIbwiiLvAa5ZA7X/s320/bharat+bandh.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixs6OupaXyH9ZM1reiQ7xAqJsxcZiLv4EgmdgUlEKRLErJujxZBg8jfICLYFBdal1AOIADUhSUSXibkmbqhB0uRT1MeUAOMwXZLoAmFS-bk6C8gztZ2hD97acvSbUjCOIbwiiLvAa5ZA7X/s72-c/bharat+bandh.png
www.vyganews.com
https://www.vyganews.com/2021/09/bharat-bandh-affected-lives-of-people.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/bharat-bandh-affected-lives-of-people.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy