Assam have announced a judicial inquiry into the shooting deaths
ഗുവാഹത്തി: അസമില്‍ പൊലീസ് വെടിവയ്പ്പിലും അക്രമത്തിലും രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂമികൈയ്യേറ്റം ആരോപിച്ചായിരുന്നു പൊലീസ് അതിക്രമം.
ബലംപ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ദരങ് ജില്ലയിലെ ധോല്‍പുരിലെ ഗ്രാമീണ മേഖലയില്‍ നടന്ന അക്രമത്തില്ഡ കൈയില്‍ കിട്ടിയവരെയെല്ലാം പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു.
പൊലീസ് കുടിയേറ്റക്കാരെ തല്ലിച്ചതയ്ക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അടികൊണ്ട് നിലത്തുവീണവരെയും പൊലീസ് തോക്കും ലാത്തിയുംകൊണ്ട് മര്‍ദിക്കുന്നുണ്ട്. വെടിയേറ്റുവീണ ഗ്രാമവാസിയെ പൊലീസ് സംഘത്തിനൊപ്പമുള്ള ഫോട്ടോഗ്രാഫര്‍ ചവിട്ടുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ബിജയ് ശങ്കര്‍ ബനിയ എന്ന പൊലീസ് ഫോട്ടോഗ്രാഫറെ അറസ്റ്റുചെയ്തു.
ഇവിടെ വര്‍ഷങ്ങളായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ വ്യാഴാഴ്ചയാണ് പൊലീസ് എത്തിയത്. ഇതിനെ തുടര്‍ന്നു ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. ഒമ്പത് പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. കോവിഡ് കാലത്തെ ഒഴിപ്പിക്കലിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ മഴയില്‍നിന്ന് രക്ഷതേടി താത്കാലിക കൂരകളില്‍ അഭയംതേടിയ വീഡിയോയും പുറത്തുവന്നു.
ധോല്‍പുര്‍ ബസാര്‍, വെസ്റ്റ് ചുബ എന്നിവിടങ്ങളിലെ എണ്ണൂറോളം കുടുംബങ്ങളെ തിങ്കളാഴ്ച പൊലീസ് ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അ മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മ അഭിനന്ദിക്കുകയും ചെയ്തു.
Summary: Police in Assam have announced a judicial inquiry into the shooting deaths of two people. The police aggression was alleged to be land grabbing.
COMMENTS