Anti Pakistan rally in Afghanistan
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാനെതിരെ വന്‍ പ്രതിഷേധം. പാകിസ്ഥാന്‍ എംബസിക്കു മുന്‍പില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളുള്‍പ്പടെ നിരവധിപ്പേര്‍ പങ്കെടുത്തു. പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായാണ് പ്രതിഷേധം.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്കു നിറയൊഴിച്ചു. ഇതേതുടര്‍ന്ന് ആളുകള്‍ ചിതറി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ മുന്നോട്ടു നീങ്ങിയതോടെ താലിബാന്‍ ആകാശത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലുള്‍പ്പടെ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നതിനെതിരെയാണ് പ്രതിഷേധം.
Keywords: Kabul, Anti Pakistan rally, Taliban
COMMENTS