Amarinder Singh, who has resigned as Punjab Chief Minister, met Union Home Minister Amit Shah for an hour amid rumors
അഭിനന്ദ്
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദര്‍ സിംഗ് വന്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി.
അമരീന്ദര്‍ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്നു വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. എന്നാല്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്നാണ് അമരീന്ദറിന്റെ വക്താവ് പറഞ്ഞത്.
നോ ഫാര്‍മേഴ്‌സ് നോ ഫുഡ് എന്ന ഹാഷ്ടാഗിന് കീഴില്‍ കൂടിക്കാഴ്ചയെക്കുറിച്ച് അമരീന്ദറും ട്വീറ്റ് ചെയ്തു. 'ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജിയുമായി കൂടിക്കാഴ്ച നടത്തി. നീണ്ട കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി പ്രതിസന്ധി പരിഹരിക്കാനും മിനിമം താങ്ങുവില ഉറപ്പ് നല്‍കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു എന്നായിരുന്നു ട്വീറ്റ്.
കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അമിത് ഷായ്‌ക്കെതിരേ കോണ്‍ഗ്രസ് ആഞ്ഞടിച്ചു, ഒരു ദളിതനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ അമിത് ഷാ പ്രകോപിതനാണെന്നും പഞ്ചാബിനോടുള്ള പ്രതികാരത്തിലാണ് ഷായുടെ ശ്രദ്ധയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Amid speculation over his future move, Amarinder meets Amit Shah; Says discussed farmers' stir
അമിത് ഷായെ കണ്ടതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നതിനായി അമരീന്ദര്‍ പോകുന്നതായി വാര്‍ത്ത പ്രചരിച്ചു. ഇതു തെറ്റായ വാര്‍ത്തയാണെന്നു പിന്നീട് വ്യക്തമായി.
'മാന്യമായ കൂടിക്കാഴ്ച' എന്നാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു അമരീന്ദറും കൂട്ടരും പ്രതികരിച്ചത്. അദ്ദേഹം ഇപ്പോള്‍ ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമില്ലെന്ന് അമരീന്ദറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
'ചില സുഹൃത്തുക്കളെ കാണാനും കപൂര്‍ത്തല ഹൗസ് ഒഴിയാനും' ആണ് ഡല്‍ഹി സന്ദര്‍ശനമെന്നാണ് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ പറഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ തലസ്ഥാനത്തെ വസതിയാണ് കപൂര്‍ത്തല ഹൗസ്.
Summary: Amarinder Singh, who has resigned as Punjab Chief Minister, met Union Home Minister Amit Shah for an hour amid rumors.
COMMENTS