Actress Ishwari Deshpande die in car accident
മുംബൈ: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെ (25) ഗോവയില്‍ കാര്‍ പുഴയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചു. മറാത്തി, ഹിന്ദി സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഈശ്വരി ദേശ് പാണ്ഡെ.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടസമയത്ത് നടിയും പ്രതിശ്രുത വരനുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.
കാറിന്റെ സെന്റര്‍ ലോക്ക് സംവിധാനം തകരാറിലാവുകയായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Ford India in the process of coming out with settlement package for employees: TN govt
Keywords: Ishwari Deshpande, Accident, Fire force
COMMENTS