Actress and model Leena Maria Paul has been arrested by the Delhi Police's Economic Crimes Unit (EOW) in a Rs 200 crore fraud case
അഭിനന്ദ്
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ തട്ടിപ്പു കേസില്‍ നടിയും മോഡലുമായ ലീന മരിയ പോളിനെ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തു.
തട്ടിപ്പിന്റെ സൂത്രധാരനും ലീനയുടെ പങ്കാളിയുമായ സുകേഷ് ചന്ദ്രശേഖര്‍ ഇതേ കേസില്‍ അറസ്റ്റിലായി ജയിലിലാണ്.
മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടറായ ശിവീന്ദര്‍ സിംഗിന്റെ ഭാര്യ അദിതി സിംഗില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തതിനാണ് സുകേഷ് അറസ്റ്റിലായത്.
സുകേഷിനെ ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കി 16 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 'മഹാരാഷ്ട്ര കണ്‍ട്രോള്‍ ഒഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മകോക) പ്രകാരമാണ് ലീനയെയും അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവിന്റെ കേസുകളില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത 'നിയമ സെക്രട്ടറി' ആയി വേഷമിട്ട വ്യക്തി 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അദിതി സിംഗ് കേസ ഫയല്‍ ചെയ്തിരുന്നു. 'ഭര്‍ത്താവിനെ കോവിഡുമായി ബന്ധപ്പെട്ട സമിതികളില്‍ 'ബിസിനസ് ഉപദേഷ്ടാവ്' ആക്കാമെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്നും ഉറപ്പു നല്‍കി. ഇതിന്‍ പ്രകാരം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സംഭാവന നല്കുന്നതിനു പിന്നാലെ മുന്‍ നിയമമന്ത്രിയുമായോ ആഭ്യന്തര മന്ത്രിയുമായോ ഒരു കൂടിക്കാഴ്ചയും അദ്ദേഹം ഉറപ്പ് നല്‍കി, ''അദിതി സിംഗ് തന്റെ പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് സുകേഷിന്റെ കൂട്ടാളികളായ പ്രദീപ് രാംദാനി, ദീപക് രാംനാനി, രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ധരം സിംഗ് മീണ, കോണാട്ട് പ്ലേസിലെ ആര്‍ ബി എല്‍ കമ്പനി മാനേജര്‍ കോമള്‍ പോദ്ദര്‍, അദ്ദേഹത്തിന്റെ കൂട്ടാളി അവിനാഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
COMMENTS