Actor Vijay against formation of new political party
ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ അടക്കമുള്ളവരെ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നതില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കോടതി കേസ് സെപ്റ്റംബര്‍ 27 ന് പരിഗണിക്കും. നേരത്തെ വിജയ്‌യുടെ പേരില്‍ അച്ഛന്‍ എസ്.എ ചന്ദ്രശേഖറെയും അമ്മ ശോഭയെയും ട്രഷറര്‍മാരാക്കി പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി നടന്റെ ബന്ധു പ്രഖ്യാപിച്ചിരുന്നു.
Congress leader Charanjit Singh Channi takes oath as Punjab CM
തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിജയ് വ്യക്തമാക്കി. അതേസമയം ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് അനുമതി നല്‍കി.
COMMENTS