Actor Ramesh Valiasala passed away
കൊച്ചി: നടന്‍ രമേശ് വലിയശാലയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സാമ്പത്തികപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ 22 വര്‍ഷമായി സിനിമ - സീരിയല്‍ രംഗത്ത് നിറഞ്ഞുനിന്ന നടനാണ് രമേശ്. നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് പിന്നീട് സിനിമാ - സീരിയല്‍ രംഗത്ത്നി രവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ വരാല്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ.
Keywords: Ramesh Valiasala, Passed away
COMMENTS