ന്യൂഡല്‍ഹി : സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 761 പേര്‍ യോഗ്യത നേടി. ശുഭം കുമാര്‍ ഒന്നാം റാങ്ക് നേടി. ജാഗൃതി അവസ്തിക്കാണ് രണ്ടാം ...
ന്യൂഡല്‍ഹി : സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 761 പേര്‍ യോഗ്യത നേടി. ശുഭം കുമാര്‍ ഒന്നാം റാങ്ക് നേടി. ജാഗൃതി അവസ്തിക്കാണ് രണ്ടാം റാങ്ക്. അങ്കിത ജെയിന്‍ മൂന്നാം റാങ്ക് നേടി.
മലയാളിയായ കെ മീരാ നായര്‍ ആറാം റാങ്ക് നേടി. മിഥുന്‍ പ്രേംരാജ് (12), കരിഷ്മ നായര്‍ (14), അപര്‍ണ രമേശ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ് സുധന്‍ (57), എം ബി അപര്‍ണ (62) എന്നിവരാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ മറ്റു മലയാളികള്‍.
നാലാം തവണ നടത്തിയ പരിശ്രമത്തിലൂടെയാണ് തിരൂര്‍ സ്വദേശിയായ മീരാ നായര്‍ ആറാം റാങ്കിന്റെ തിളക്കത്തിലേക്ക് എത്തിയത്. തിരൂരിലെ പോട്ടോര്‍ റോഡിലെ കണ്ണൂര്‍ വീട്ടില്‍ രാമദാസന്റെയും രാധികയുടെയും മകളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് മീരയെ അഭിനന്ദിച്ചു. മന്ത്രി കെ. രാജന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, മുന്‍ റാങ്ക് ജേതാക്കളായ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ വീട്ടിലെത്തിയും സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ തേറന്പില്‍ രാമകൃഷ്ണന്‍, സബ് കളക്ടര്‍ രേണു രാജ് എന്നിവര്‍ ഫോണിലും മീരയ്ക്ക് അനുമോദനം അറിയിച്ചു.
മീര എറണാകുളത്താണ് സിവില്‍ സര്‍വീസ് പരിശീലനം നടത്തിയത്. ഗവ. എന്‍ജിനിയറിംഗ് കോളജില്‍ നിന്നു ബിടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ചത്. പ്ലസ്ടു വരെ പോട്ടോര്‍ സിബിഎസ്ഇ സ്‌കൂളിലായിരുന്നു പഠനം.
PM Modi meets US Vice President Kamala Harris; discusses bilateral ties, Indo-Pacific
Summary: When the results of the service examination were published, 761 candidates qualified. Shubham Kumar won the first rank. Jagriti Awasthi is ranked second. Ankita Jain finished third. Malayali K Meera Nair secured the sixth rank. Mithun Premraj (12), Karishma Nair (14), Aparna Ramesh (35), Ashwathi Jiji (41), Nisha (51), Veena S Sudhan (57) and MB Aparna (62) are the other Malayalees in the list.
COMMENTS