In Kerala, 32,803 people have been diagnosed with Covid-19 virus today. 173 Covid deaths were confirmed today
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 173 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി. 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. ചികിത്സയിലായിരുന്ന 21,610 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍കോട് 614.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ഇതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 31,380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1161 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
തൃശൂര്‍ 4402, എറണാകുളം 4280, കോഴിക്കോട് 3209, മലപ്പുറം 2980, കൊല്ലം 2654, തിരുവനന്തപുരം 2439, പാലക്കാട് 1616, കോട്ടയം 2167, ആലപ്പുഴ 1892, കണ്ണൂര്‍ 1554, പത്തനംതിട്ട 1342, വയനാട് 1138, ഇടുക്കി 1107, കാസര്‍കോട് 600.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-108
കണ്ണൂര്‍ 26, വയനാട് 12, കാസര്‍കോട് 12, കോട്ടയം 11, പാലക്കാട് 10, തിരുവനന്തപുരം 9, പത്തനംതിട്ട 9, കൊല്ലം 6, കോഴിക്കോട് 5, എറണാകുളം 3, ഇടുക്കി 2, തൃശൂര്‍ 2, ആലപ്പുഴ 1.
2,29,912 പേരാണ് ചികിത്സയിലുള്ളത്. 38,38,614 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,57,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,24,380 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,705 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3227 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-21,610
തിരുവനന്തപുരം 1683, കൊല്ലം 1776, പത്തനംതിട്ട 457, ആലപ്പുഴ 811, കോട്ടയം 2046, ഇടുക്കി 289, എറണാകുളം 2126, തൃശൂര്‍ 2597, പാലക്കാട് 2229, മലപ്പുറം 2540, കോഴിക്കോട് 2218, വയനാട് 643, കണ്ണൂര്‍ 1983, കാസര്‍കോട് 212.
Summary: In Kerala, 32,803 people have been diagnosed with Covid-19 virus today. 173 Covid deaths were confirmed today. This brings the total death toll to 20,961. 1,74,854 samples were tested in 24 hours. The test positivity rate is 18.76. Of those treated, 21,610 recovered.
COMMENTS