Health Minister Veena George said that there are 251 people in the contact list of 12 year boy who died due to Nipah virus in Chathamangalam
തിരുവനന്തപുരം: കോഴിക്കോട്ട് ചാത്തമംഗലത്ത് നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരുണ്ടെന്നും ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സമ്പര്‍ക്ക പട്ടികയിലുള്ള 11 പേര്‍ക്ക് നിപ രോഗലക്ഷണമുള്ളതായും അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലല്‍ മന്ത്രി അറിയിച്ചു.
എട്ടുപേരുടെ സാമ്പിള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് മൂന്നുപേരുടെ സാമ്പിള്‍ അയയ്ക്കും. 38 പേര്‍ ഐസൊലേഷനിലാണ്.
മരിച്ച കുട്ടിയുമായി 54 പേര്‍ക്ക് അടുത്ത സമ്പര്‍ക്കമുണ്ട്. കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ചാത്തമംഗലത്ത് നാളെ മുതല്‍ വീടുവീടാന്തരം നിരീക്ഷണം നടത്തും. നിലവില്‍ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പില്‍ നിന്നുള്ള സംഘം സന്ദര്‍ശിച്ചു. വീട്ടിനടുത്ത് റംബുട്ടാന്‍ മരങ്ങളുണ്ട്. അവയില്‍ വവ്വാലുകളുടെ സാന്നിദ്ധ്യവുമുണ്ട്. പാതി കഴിച്ച റംബുട്ടാന്‍ പരിശോധനക്ക് എടുത്തു.
രോഗ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം കൂടി ബുധനാഴ്ച എത്തും. നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ മറ്റ് ജില്ലകളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.
Summary: Health Minister Veena George said that there are 251 people in the contact list of 12 year boy who died due to Nipah virus in Chathamangalam, Kozhikode and 121 of them are health workers. The minister said in a press conference after the review meeting that 11 people on the contact list had symptoms of Nipah.
COMMENTS