In Kerala, 20,240 people have been diagnosed with the Covid-19 virus today. 1,15,575 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. 67 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി. ചികിത്സയിലായിരുന്ന 29,710 പേര് രോഗമുക്തി നേടി.
രോഗികള്‍
എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍കോട് 287.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. ഇതില്‍ 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലും 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലുമാണുള്ളത്.
6,03,315 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,554 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 19,251 പേര് സമ്പര്‍ക്ക രോഗികളാണ്. 774 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗമുക്തി നേടിയവര്‍-29,710
തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട് 1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍കോട് 523.
2,22,255 പേരാണ് ചികിത്സയിലുള്ളത്. 41,30,065 പേര് ഇതുവരെ േേരാഗമുക്തി നേടി. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.
COMMENTS