തിരുവനന്തപുരം : നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയെന്നു ആരോഗ...
തിരുവനന്തപുരം : നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നെഗറ്റീവായവര്‍ക്കു മൂന്നുദിവസംകൂടി കഴിഞ്ഞാല്‍ വീട്ടിലേക്കു പോകാമെങ്കിലും വീട്ടിലും നിരീക്ഷണത്തില്‍ തുടരണം.
12 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങളുണ്ട്. സാധാരണ പനി മാത്രമാണ് ഇവര്‍ക്കുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
46 പേരുടെ പരിശോധനാഫലം ഇതുവരെ നെഗറ്റീവാണ്. നിലവില്‍ 265 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കോഴിക്കോട് ജില്ലയില്‍ കണ്ടെയ്മെന്റ് സോണുകളില്‍ ഒഴികെ നിര്‍ത്തിവച്ച വാക്സിനേഷന്‍ നാളെ പുനരാരംഭിക്കും.
നന്നായി കഴുകി തന്നെ പഴങ്ങള്‍ ഉപയോഗിക്കണം. നിലത്തു വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കാന്‍ പാടില്ല. നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് അഞ്ച് വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പുണെയിലേക്ക് അയക്കും.
പുണെയില്‍നിന്ന് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് സംഘം കേരളത്തിലെത്തും. വവ്വാലുകളെ പിടിച്ച് ശാസ്ത്രീയമായി പരിശോധന നടത്തുമെന്നു മന്ത്രി പറഞ്ഞു.
COMMENTS