Writer and journalist Karur Sasi has passed away. He was 82 years old. He died at Kolazhi, Thrissur. He is the husband of renowned author PR Shyamala
തൃശ്ശൂര്‍: എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കരൂര്‍ ശശി അന്തരിച്ചു. 82 വയസ്സായിരുന്നു. തൃശ്ശൂര്‍ കോലഴിയിലായിരുന്നു അന്ത്യം. വിഖ്യാത എഴുത്തുകാരി പി ആര്‍ ശ്യാമളയുടെ ഭര്‍ത്താവാണ്.
വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിള്ളയുടെയും ജി മാധവിയമ്മയുടെയും മകനായി 1939 മാര്‍ച്ച് 13-നാണ് ജനിച്ചത്.
നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായുണ്ട്.
പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1980-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന് 21 വര്‍ഷം പ്രവര്‍ത്തിച്ചു.
ആദ്യഭാര്യയായിരുന്ന പി ആര്‍ ശ്യാമള അന്തരിച്ചതിനു ശേഷം സാഹിത്യ അക്കാദമിയിലെ ഉദ്യോഗസ്ഥയായിരുന്ന മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. 2006-ല്‍ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കു താമസം മാറ്റി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30-ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
പി ആര്‍ ശ്യാമളയുടെ സ്മരണയ്ക്കായി സ്ത്രീ സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ച ശ്യാമപക്ഷം എന്ന കവിതാ സമാഹാരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശ്യാമപക്ഷത്തിന് തോപ്പില്‍ രവി അവാര്‍ഡ്, അറിയാമൊഴികള്‍ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്പുഴ പുരസ്‌കാരവും പുത്തേഴന്‍ പുരസ്‌കാരവും മാതൃഭൂമി പ്രസിദ്ധീകരിച്ച മഹാനദിക്ക് മൂടാടി ദാമോദരന്‍ പുരസ്‌കാരവും ലഭിച്ചു. തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന് എന്നിവയാണ് നോവലുകള്‍.
കേരള കലാമണ്ഡലത്തിലും കേരള സാഹിത്യ അക്കാദമിയിലും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.
COMMENTS