High court is about muttil scam case
കൊച്ചി: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഈ കേസില്‍ നേരത്തെയും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിരിക്കുന്നതെന്നും എന്തുകൊണ്ടാണ് ഐ.പി.സി വകുപ്പുകള്‍ ചുമത്താത്തതെന്നും കോടതി ചോദിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതും കോടതി ചോദ്യംചെയ്തു.
Keywords: Muttil scam case, High court, Government
COMMENTS