Kiran Kumar (30), the husband who caused the death of a dowry victim Vismaya, has been sacked from the government service
തിരുവനന്തപുരം: കേരളത്തിന്റെയാകെ ദുഃഖമായി മാറിയ, വിസ്മയ സ്ത്രീധന പീഡന മരണത്തിനു കാരണക്കാരനായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ (30) സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ഇയാള്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനാണ്.
പിരിച്ചുവിട്ട വിവരം ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്. ഇയാള്‍ക്കു പെന്‍ഷന്‍ പോലും നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നടപടി. കേരള സിവില്‍ സര്‍വീസ് റൂള്‍സ് 1960 പ്രകാരമാണ് പിരിച്ചുവിടല്‍.
കൊല്ലം ശൂരനാട്ടെ ഭര്‍ത്തൃവീട്ടില്‍ ജൂണ്‍ 21നാണ് മരിച്ചനിലയില്‍ 24 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയെ കണ്ടെത്തിയത്. കൊലപാതകമാണെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും വിസ്മയയെ മര്‍ദ്ദിച്ചിരുന്നതായും വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കിരണിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവുമായി മാത്രമേ വീട്ടിലേക്കു വരൂ എന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നുവെന്നും മന്ത്രി വാക്കു പാലിച്ചുവെന്നും വിസ്മമയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മന്ത്രിക്കും സര്‍ക്കാരിനും നന്ദി പറയുന്നു. കിരണ്‍ ചെയ്ത ക്രൂരതയ്ക്കു കൊടുത്ത ശിക്ഷയായി ഈ നടപടിയെ കാണുന്നുവെന്നും സഹോദരന്‍ വിജിത്ത് പറഞ്ഞു.ശൂരനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കിരണിനെ ജൂണ്‍ 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇയാള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍. സ്ത്രീ വിരുദ്ധവും സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ ഗുരുതരമായ നിയമ ലംഘനമാണ് ഇയാള്‍ നടത്തിയതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
1960ലെ സിവില്‍ സര്‍വീസ് ചട്ടത്തിലെ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 93(ഇ) അനുസരിച്ച് സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല. ഈ ചട്ടത്തിന്റെ ലംഘനം കിരണ്‍ നടത്തിയതായി വ്യക്തമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധന പീഡനം നടത്തി ഭാര്യ മരിച്ച കാരണം കൊണ്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ആദ്യമാണ്.
Summary: Kiran Kumar (30), the husband who caused the death of a dowry victim Vismaya, has been sacked from the government service. Kiran Kumar was an Assistant Motor Vehicle Inspector in the Department of Motor Vehicles. He is currently a remand prisoner in Kottarakkara sub jail.
Keywords: Kiran Kumar, Husband, Dowry victim, Vismaya, Government service, Assistant Motor Vehicle Inspector, Department
, Kottarakkara sub
jail
COMMENTS