V.D Satheesan about new issues in congress
തിരുവനന്തപുരം: കേണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളിലെ അന്തിമ വാക്ക് കെ.പി.സി.സി പ്രസിഡന്റിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
എല്ലാ നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാണ് കെ.പി.സി.സി പ്രസിഡന്റ് ഒരു പ്രഖ്യാപനം നടത്തുന്നതെന്നും എല്ലാ സംഘടനകള്‍ക്കും പൊതുവായ ചട്ടക്കൂടുണ്ടെന്നും അതിനകത്തു നിന്നു പ്രവര്‍ത്തിക്കാതിരിക്കുമ്പോഴാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത് പുതിയ രീതിയാണെന്നും സംഘടനാപരമായ ചിട്ടയോടുകൂടിയാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും എ.കെ.ജി സെന്ററില്‍നിന്നുള്ള നിര്‍ദ്ദേശം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, K.P.C.C, Issues, Congress
COMMENTS