wo students of the Engineering College, Thiruvananthapuram (CET) were killed in a head-on collision between a car and a bullet in Kollam
കൊല്ലം: കൊല്ലം - ചെങ്കോട്ടപാത ദേശീയപാതയില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ (സിഇടി) രണ്ടു വിദ്യാര്‍ഥികള്‍ക്കു ദാരുണാന്ത്യം.
ദുബായില്‍ എന്‍ജിനിയറായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ അജയകുമാറിന്റെയും പരേതയായ ഷീബയുടേയും മകള്‍ ചൈതന്യ (20), സഹപാഠി കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിലെ ബി എന്‍ ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് അഞ്ച് ബൈക്കുകളിലായി പത്തംഗ സംഘം തെന്മലയിലേക്ക് വിനോദ യാത്രയ്ക്കു പോയതായിരുന്നു. ഇന്നലെ രാത്രി തിരിച്ചുവരുന്നതിനിടെയ ഇരുവരും സഞ്ചരിച്ച ബുള്ളറ്റും എതിരേ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
ദുബായിലായിരുന്ന ചൈതന്യ പരീക്ഷയ്ക്കായി നാട്ടിലെത്തിയതാണ്. സിപിഎം നേതാവ് പരേതനായ ടി കുഞ്ഞിരാമന്‍ മാസ്റ്ററുടെ പേരമകളാണ് ചൈതന്യ.
COMMENTS